KeralaLatestThiruvananthapuram

വര്‍ക്കല പോലീസ് സ്റ്റേഷന്‍ മന്ദിരം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

“Manju”

വർക്കല: വർക്കല പൊലീസ് സ്റ്റേഷനായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, അധ്യക്ഷത വഹിച്ചു.

വർക്കലയിൽ നടന്ന ചടങ്ങിൽഅഡ്വ. വി. ജോയി എം.എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം റൂറൽ എസ് പി ബി അശോകൻ സ്വാഗതവും നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വർക്കല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസീം ഹുസൈൻ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എൻ. നവപ്രകാശ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്. ഷാജഹാൻ, കൗൺസിലർ ശുഭാഭദ്രൻ . വർക്കല എസ്.എച്ച്.ഒ ജി. ഗോപകുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു
ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്,നന്ദിയും പറഞ്ഞു .

7,254 ചതുരശ്ര അടിയിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മ്മിച്ചത്. 1.39 കോടി രൂപയാണ് നിര്‍മാണചെലവ്. താഴത്തെ നിലയില്‍ എസ്.എച്ച്.ഒ, എസ്.ഐ എന്നിവരുടെ മുറികള്‍, ഓഫീസ്, റെക്കോര്‍ഡ്സ് റൂം, പുരുഷ-വനിതാ ലോക്കപ്പുകള്‍, ഹെല്‍പ്പ് ഡെസ്‌ക്ക്, വിസിറ്റേഴ്സ് ലോഞ്ച് എന്നിവയും ഒന്നാംനിലയില്‍ കോഫറന്‍സ് ഹാള്‍, പുരുഷ-വനിതാ പോലീസുകാരുടെ വിശ്രമമുറി, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിങ്, സി.സി.ടി.എന്‍.എസ്. കണ്‍ട്രോള്‍ റൂം എന്നിവയുമാണുള്ളത്. സ്റ്റേഷനു മുന്നിലെ മതിലില്‍ പൊതുജനങ്ങളുടെ കൂടി സഹായത്തോടെ ബോധവത്കരണ സന്ദേശങ്ങളും പതിച്ചിട്ടുണ്ട്.ചിൽഡ്രൻസ് പാർക്കും ഇതിനുപുറമെ പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. അധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിന്റെ നിർമ്മാണ ചുമതല പൂജപ്പുര ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ്. ആർക്കിടെക് പത്മശ്രീ ജി. ശങ്കറാണ് കെട്ടിടം രൂപകൽപ്പന ചെയ്തത്. 7254 ചതുരശ്ര അടിയിലായി രണ്ടുനിലയുള്ള കെട്ടിടമാണ് വർക്കല നഗര മദ്ധ്യത്തിൽ ഒരുങ്ങിയത്.

Related Articles

Back to top button