KeralaLatest

ലോറിയില്‍ നിന്നും തെറിച്ചു വീണ് യുവാവ് മരിച്ചു

“Manju”

തൃക്കുന്നപ്പുഴ : ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നു ഉറക്കത്തിനിടെ റോഡിലേക്കു തെറിച്ചു വീണു . യുവാവിനു മേല്‍ മറ്റൊരു ലോറി പാഞ്ഞുകയറി. തൃക്കുന്നപ്പുഴ പല്ലന തൈവയ്പ്പില്‍ വീട്ടില്‍ പരേതനായ മണിയന്റെ മകന്‍ മനു (37) വാണ് മരിച്ചത് . ദേശീയപാതയില്‍ വളവനാട് കോള്‍ഗേറ്റ് ജംക്‌ഷനില്‍ ഞായര്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നത് .കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മാണ തൊഴിലാളിയാണ് മനു . അന്നേദിവസം മനുവും മറ്റു 2 പേരും ജോലി കഴിഞ്ഞ് പൊന്നാനിയില്‍നിന്ന് മിനിലോറിയില്‍ തൃക്കുന്നപ്പുഴയിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത് .

Related Articles

Back to top button