KeralaLatest

പൂജിതപീഠം സമർപ്പണം : ശാന്തിഗിരി ആശ്രമം കൊല്ലം ബ്രാഞ്ചിൽ പുഷ്പസമർപ്പണം

“Manju”

പോളയത്തോട് (കൊല്ലം) : ശാന്തിഗിരി ആശ്രമം പോളയത്തോട് ബ്രാഞ്ചിൽ പൂജിതപീഠം സമർപ്പണത്തിന്റെ വ്രതാനുഷ്ഠാനങ്ങളുടെഭാഗമായി ഇന്ന് രാവിലെ 6 മണിയുടെ ആരാധനയെത്തുടര്‍ന്ന് പുഷ്പസമര്‍പ്പണം നടന്നു. ആശ്രമം ബ്രഞ്ച് ഹെഡ് സ്വാമി ജ്യോതിചന്ദ്രൻന്‍ ജ്ഞാനതപസ്വിയുടെ നേതൃത്തില്‍ ഗുരുഭക്തര്‍ ഭക്ത്യാദരപൂര്‍വ്വം പുഷ്പസമര്‍പ്പണം നടത്തി.

ശാന്തിഗിരി ആശ്രമത്തിന്റെ 28 ബ്രാഞ്ചുകളിലും എല്ലാ ദിവസവും രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം  പ്രത്യേക പ്രാര്‍ത്ഥനയും  പുഷ്പസമര്‍പ്പണവും പൂജിതപീഠത്തോടനുബന്ധിച്ച് നടന്നു വരുന്നു. 41 ദിവസത്തെ വ്രതമാണ് പൂജിതപീഠം ആഘോഷത്തിനുള്ളത്. ഇന്ന് ‍ചൊവ്വാഴ്ച നാലാം ദിവസമായിരുന്നു.

Related Articles

Back to top button