KeralaLatest

പാറുക്കുട്ടിയമ്മയ്‌ക്ക് ശബരിമലയില്‍ പോകാന്‍ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കും

“Manju”

വയനാട് ; നൂറാം വയസില്‍ കന്നിമല ചവിട്ടിയ പാറുക്കുട്ടിയമ്മയ്‌ക്ക് ഭഗവാന്റെ പിറന്നാള്‍ ദിനത്തിലും ശബരിമലയില്‍ എത്താനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കുമെന്ന് നടനും , മുൻ എം പിയുമായ സുരേഷ് ഗോപി . വയനാട് മീനങ്ങാടി മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ ആദ്യമായി പതിനെട്ടാംപടി ചവിട്ടിയത് ഇക്കഴിഞ്ഞ ഡിസംബറിലാണ് . തനിക്ക് സുരേഷ് ഗോപിയെ കാണാൻ ആഗ്രഹമുണ്ടെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയില്‍ പാറുക്കുട്ടിയമ്മ പറഞ്ഞിരുന്നു .

അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പാറുക്കുട്ടിയമ്മയുമായി വീഡിയോ കോള്‍ വഴി സംസാരിച്ചത് . സ്വാമി ശരണം വിളിച്ചാണ് ഇരുവരും സംസാരം തുടങ്ങിയതും . ഇനി ശബരിമലയില്‍ പോകുന്നുണ്ടോയെന്ന് വീഡിയോയില്‍ സുരേഷ് ഗോപി ചോദിക്കുന്നുണ്ട് . ഇനി അടുത്ത വർഷം പല്ലക്കില്‍ കൊണ്ടുപോകാൻ പറയണമെന്നും അദ്ദേഹം പറയുന്നുണ്ട് .

മാത്രമല്ല ഭഗവാന്റെ പിറന്നാളായ പൈങ്കുനി ഉത്ര ദിവസം ശബരിമലയില്‍ അമ്മ പോകണമെന്നും , ട്രോളിയില്‍ അവിടെയെത്തിക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്ത് നല്‍കുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി . മാത്രമല്ല ശബരിമലയില്‍ പോയി മടങ്ങി പ്രസാദവുമായി വരുമ്ബോള്‍ സ്വീകരിക്കാൻ താൻ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button