IndiaLatest

പെണ്‍കുട്ടി ജനിച്ചതില്‍ നിരാശ, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍

 

ഈറോഡ്: പെണ്‍കുട്ടി ജനിച്ചതില്‍ മനം നൊന്ത് കുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു. ഈ റോഡ് പെരുന്തുരയില്‍ സംഗീത (33)യാണ് മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ആത്മഹത്യ ചെയ്തത്. ഫെബ്രുവരിയിലാണ് സംഗീത കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞത് മുതല്‍ സംഗീത ദുഃഖിതയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

ഭര്‍ത്താവ് ഗുണശേഖരന്‍ കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സംഗീതയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ നടത്തിയ തിരച്ചിലില്‍ വെള്ളത്തില്‍ മകളുടെ മൃതദേഹവും കണ്ടെടുത്തുകയായിരുന്നു.

Related Articles

Back to top button