KeralaLatest

വി.എസ്.എന്‍.കെ. ശുചീകരണ യജ്ഞം നടത്തി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് രാവിലെ (17-3-2024) കുളം വൃത്തിയാക്കല്‍ സംഘടിപ്പിച്ചു. ആശ്രമത്തിന് പരിസരത്തുള്ള കുളമാണ് വി.എസ്.എന്‍.കെ. പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്. ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാലയിലെ കർമ്മചാരികളും കർമ്മത്തിൽ ഭാഗഭാക്കായി.  ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, ഹൗസ് കീപ്പിംഗ് ഹെഡ് സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി, ജനറൽ അഡ്മിനിസ്ട്രേഷൻ ഇൻചാർജ് ജനപ്രഭ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറിയുടെ ഓഫീസ് ഇൻചാർജ് സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി എന്നിവർ ശുചീകരണ കർമ്മത്തിന്നേതൃത്വം നൽകി. ജലക്ഷാമം വന്നുകൊണ്ടിരിക്കുന്ന വേനല്‍ക്കാലത്ത് ജലസ്രോതസ്സുകള്‍ വൃത്തിയാക്കി ജലം ലഭ്യമാക്കുക എന്നതാണ് ശുചീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്. തുടര്‍ന്നുള്ള അവധി ദിവസങ്ങളില്‍ മറ്റ് കുളങ്ങളും ജലാശയങ്ങളും ശുചീകരണം ചെയ്യുവാനാണ് വി.എസ്.എന്‍.കെ. ഉദ്ദേശിക്കുന്നത്.

ശുചീകരണ യജ്ഞം ചിത്രങ്ങളിലൂടെ…

Related Articles

Back to top button