LatestThiruvananthapuram

തിരുവനന്തപുരത്തിന്റെ നിയുക്ത മേയറെ അഭിനന്ദിച്ച്‌ മോഹന്‍ലാല്‍

“Manju”

തിരുവനന്തപുരത്തിന്റെ നിയുക്ത മേയറെ അഭിനന്ദിച്ച്‌ മോഹന്‍ലാല്‍, താരരാജാവിന് ആര്യാ രാജേന്ദ്രന്‍ നല്‍കിയ മറുപടി ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം നിയുക്ത മേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍. നമുക്കൊക്കെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരമെന്നും, അതിനെ മനോഹരമാക്കാന്‍ കിട്ടിയ സമയമാണെന്നും അദ്ദേഹം ആര്യയോട് പറഞ്ഞു.
എല്ലാ പിന്തുണകളും മോഹന്‍ലാല്‍ നിയുക്ത മേയര്‍ക്ക് വാഗ്ദ്ധാനം ചെയ്യുകയും ചെയ്തു. അടുത്ത തവണ തിരുവനന്തപുരത്ത് വരുമ്പോള്‍ നേരില്‍ കാണാമെന്നും അദ്ദേഹം ആര്യയ്ക്ക് ഉറപ്പ് നല്‍കി. ഫോണിലൂടെയാണ് മോഹന്‍ലാല്‍ ആര്യയെ അഭിനന്ദിച്ചത്.
‘നമസ്‌കാരം ലാലേട്ടാ, വലിയ സന്തോഷം. ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ് ഞാന്‍. വീടെവിടെയാണെന്ന് ചോദിക്കുമ്പോള്‍ പറയുന്നത് അത് തന്നെയാണ്. നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ലാലേട്ടന്‍ വിളിച്ചതില്‍ ഒരുപാട് സന്തോഷം.വരുമ്പോള്‍ എന്തായാലും നേരിട്ട് കാണാം.’- എന്നായിരുന്നു ആര്യ മോഹന്‍ലാലിന് നല്‍കിയ മറുപടി.

Related Articles

Back to top button