KeralaLatest

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേരിട്ടിറങ്ങുന്ന വേളയിലാണ് ഇക്കുറി ജന്മദിനം എത്തുന്നത്.
സാധാരണ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ട്. ആറ് വര്‍ഷം മുമ്ബ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേദിവസം ജന്മദിനമായിരുന്നു. അന്ന് അദ്ദേഹം തന്നെ ഈ വിവരം തുറന്ന് പറഞ്ഞിരുന്നു.
1945 മേയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ എസ്‌എഫ്‌ഐയുടെ പൂര്‍വ്വീക സംഘടനയായ കെഎസ്‌എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. 1970ല്‍ 26-ാം വയസ്സില്‍ കൂത്തുപറമ്ബില്‍ നിന്ന് ജയിച്ച്‌ നിയമസഭാ അംഗമായി. 2016ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച്‌ പതിനാലാമത് മുഖ്യമന്ത്രിയായി. 2021ല്‍ സി രഘുനാഥിനെ തോല്‍പ്പിച്ച്‌ ഭരണം നിലനിര്‍ത്തി.

Related Articles

Back to top button