InternationalLatest

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ കെ.ജി. വണ്‍ പ്രവേശനം തേടി 1500-ലേറെപേര്‍; സീറ്റുകിട്ടിയത് 200 പേര്‍ക്ക്

“Manju”

ഷാര്‍ജ : മക്കള്‍ക്ക് കെ.ജി. വണ്‍ സീറ്റില്‍ പ്രവേശനം തേടി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെത്തിയത് 1500-ലേറെ രക്ഷിതാക്കള്‍. എന്നാല്‍, നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചത് 200 കുട്ടികളെ മാത്രം. 100 ആണ്‍കുട്ടികള്‍ക്കും 100 പെണ്‍കുട്ടികള്‍ക്കുമാണ് നറുക്കെടുപ്പിലൂടെ പ്രവേശനം ലഭിച്ചത്. കൂടാതെ ഇന്ത്യന്‍ സ്‌കൂളില്‍ത്തന്നെ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങളായ 400 പേര്‍ക്കും ഗള്‍ഫ് റോസ് നഴ്‌സറിയില്‍ നിന്ന് 320 പേര്‍ക്കും കെ.ജി.വണ്ണിലേക്ക്ഞായറാഴ്ച പ്രവേശനം ലഭിച്ചു. മൊത്തം 1053 സീറ്റുകളാണ് ഇന്ത്യന്‍ സ്‌കൂളില്‍ കെ.ജി.വണ്ണിലുള്ളത്. ഞായറാഴ്ചയാഴ്ചയിരുന്നു ഗുബൈബയിലെ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ കെ.ജി.വണ്‍ പ്രവേശനത്തിനുള്ള നറുക്കെടുപ്പ്. രാവിലെ
എട്ടു മണിയ്ക്കുമുന്‍പു തന്നെ സ്‌കൂളില്‍ രക്ഷിതാക്കളെത്തിയിരുന്നു.

പ്രവേശനത്തിന് പേരുകള്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ രക്ഷിതാക്കളില്‍
ഒരാള്‍ക്കു മാത്രമായിരുന്നു നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിന് അനുവാദമുണ്ടായത്. നറുക്കെടുപ്പുദിവസം കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരേണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു.

ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര, ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ്, ഖജാന്‍ജി ഷാജി ജോണ്‍, ജോയിന്റ് സെക്രട്ടറി ജിബി ബേബി , കമ്മിറ്റി അംഗങ്ങളായ എ.വി .മധു, താലിബ്, അനീസ്‌റഹ്‌മാന്‍, സജി മണപ്പാറ, ജെ.എസ്.
ജേക്കബ് , ഇന്ത്യന്‍ സ്‌കൂ ള്‍ സി.ഇ.ഒ. കെ.ആര്‍.രാധാകൃഷ്ണന്‍ഷ്ണ നായര്‍, പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.

ഒരു ക്ലാസില്‍ 28 കുട്ടികളെ മാത്രമേ പ്രവേശിപ്പക്കാവൂയെന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി (എസ്.പി .ഇ.എ.) നിര്‍ദേശിക്കുന്നു. ഷി ഫ്റ്റ് സമ്പ്രദായത്തിലൂടെയാണ ്ഇതുവരെ കൂടുതല്‍ കുട്ടികള്‍ക്ക ്ഇന്ത്യന്‍ സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ സാധിച്ചത്. കുറഞ്ഞ ഫീസും ബസ്‌നിരക്കും കാരണമാണ് സാധാരണക്കാരായ പ്രവാസികള്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ മക്കള്‍ക്ക ്പ്രവേശനത്തിന്
പരിശ്രമിക്കുന്നത്.

Related Articles

Back to top button