KeralaLatest

കായിക നഗരമായി കൊച്ചിയെ വളര്‍ത്തിയെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍

“Manju”

കൊച്ചി : സംസ്ഥാനത്ത് സമഗ്രകായിക നയം രൂപവത്കരിക്കുമെന്ന് ഉറപ്പുനല്‍കി മന്ത്രി വി. അബ്ദുറഹ്മാന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ശ്രദ്ധയാകര്‍ഷിക്കുന്ന കായിക നഗരമായി കൊച്ചിയെ വളര്‍ത്തിയെടുക്കുമെന്നും കായികനയം രൂപീകരിക്കുന്നതിനായി ജില്ലാ-സംസ്ഥാന തലങ്ങളില്‍ ശില്പശാലകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു.

അനേകം കായികതാരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. പക്ഷെ സമീപകാലത്ത് നമ്മുടെ കായികതാരംങ്ങള്‍ക്കു ഉന്നത സ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കുന്നില്ല. ഇതിനെക്കുറിച്ച്‌ പഠനം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Related Articles

Back to top button