IndiaLatest

ലോകത്തിലെ മിടുക്കരുടെ പട്ടികയില്‍ ഇടം നേടി ഒൻപത് വയസുകാരി

“Manju”

കാലിഫോര്‍ണിയ : ലോകത്തിലെ ഏറ്റവും മിടുക്കരായ കുട്ടികളുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യൻ- അമേരിക്കൻ വിദ്യാര്‍ത്ഥിയായ പ്രീഷ ചക്രബൂര്‍ത്തി. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിംഗ് എലിമെന്ററി സ്‌കൂളിലെ ഗ്രേഡ് 3 വിദ്യാര്‍ത്ഥിനിയാണ് പ്രീഷ. 2023-ലാണ് യുഎസ് ആസ്ഥാനമായുള്ള ജോണ്‍സ് ഹോപ്കിൻസ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് (JH-CTY) പരീക്ഷ എഴുതിയത്. SAT (സ്‌കോളസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ്), ACT (അമേരിക്കൻ കോളേജ് ടെസ്റ്റിംഗ്), CTY ടാലന്റ് സെര്‍ച്ചിന്റെ ഭാഗമായുള്ള സ്‌കൂള്‍, കോളേജ് എബിലിറ്റി ടെസ്റ്റ് തുടങ്ങിയവയില്‍ അസാധാരണമായ പ്രകടനമാണ് പ്രീഷ കാഴ്ചവെച്ചത്. ലോകമെമ്പാടുമുള്ള 90-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 16,000-ലധികം വിദ്യാര്‍ത്ഥികളുടെ ഫലങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പ്രീഷ പട്ടികയില്‍ ഇടം നേടിയത്.
എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും ഉയര്‍ന്ന മാര്‍ക്കോടെയാണ് പ്രീഷ വിജയിച്ചത്. അഞ്ച് ഘട്ടമായി നടത്തിയ പരീക്ഷകളിലും 99-ാം ശതമാനം മാര്‍ക്കോടെ അഡ്വാൻസ്ഡ് ഗ്രേഡ് കരസ്ഥമാക്കിയതായി പത്രക്കുറിപ്പില്‍ പറയുന്നു. ഉന്നത വിദ്യാര്‍ത്ഥികള്‍ക്കായി ജോണ്‍സ് ഹോപ്കിൻസ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് നല്‍കുന്ന ഗണിതശാസ്ത്രം, കമ്ബ്യൂട്ടര്‍ പ്രോഗ്രാമിംഗ്, രസതന്ത്രം, ഭൗതികശാസ്ത്രം, എന്നീ പ്രോഗ്രാമുകളിലേക്ക് നേരിട്ട് പ്രീഷ യോഗ്യത നേടി. ഇതോടെ ജോണ്‍സ് ഹോപ്കിൻസ് CTY-യുടെ 250-ലധികം ഓണ്‍ലൈൻ, ക്യാമ്ബസ് പ്രോഗ്രാമുകള്‍ ചെയ്യാൻ പ്രീഷയ്‌ക്ക് കഴിയുന്നതാണ്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന IQ സൊസൈറ്റിയായ മെൻസ ഫൗണ്ടേഷന്റെ ആജീവനാന്ത അംഗമാണ് പ്രീഷ. സ്റ്റാൻഡേര്‍ഡ്, സൂപ്പര്‍വൈസ്ഡ് ഇന്റലിജൻസ് ടെസ്റ്റുകളില്‍ 98-ാം ശതമാനമോ അതില്‍ കൂടുതലോ സ്കോര്‍ ചെയ്യുന്ന ആളുകള്‍ക്കാണ് അംഗത്വം ലഭിക്കുന്നത്. പഠനത്തിലേറെ അഭിനിവേശമുള്ളയാലാണ് പ്രീഷയെന്ന് മാതാപിതാക്കള്‍ പറയുന്നു. അസാധാരണമായ അക്കാദമിക് കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടിയാണ് അവളെന്ന് സ്കൂള്‍ അധികൃതരും പറയുന്നു. പഠനത്തിന് പുറത്ത് യാത്രകള്‍, ആയോധന കലകള്‍ എന്നിവയാണ് പ്രീഷയുടെ ഇഷ്ട വിനോദങ്ങള്‍.

Related Articles

Back to top button