IndiaLatest

കുച്ച് ബിഹർ ട്രോഫിയിൽ യുവതാരത്തിന്റെ റൺവേട്ട

“Manju”

കുച്ച് ബിഹർ ട്രോഫിയിൽ ചരിത്ര നേട്ടവുമായി കർണാടകയുടെ അണ്ടർ 19 താരം പ്രഖർ ചതുർവേദി. മുംബൈക്കെതിരായ ഫൈനലിലാണ് താരം 404 റൺസ് അടിച്ചെടുത്തത്. 638 പന്തിൽ നിന്ന് മൂന്ന് സിക്‌സറുകളും 46 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 24 വർഷം മുമ്പുള്ള യുവരാജ് സിംഗിന്റെ റെക്കോർഡും ഇതോടെ താരം മറികടന്നു. 1999 ലാണ് പഞ്ചാബിന്റെ താരമായ യുവി ബിഹാറിനെതിരെ 358 റൺസ് സ്വന്തമാക്കിയത്. കുച്ച് ബിഹർ ട്രോഫി ഫൈനലിൽ നാനൂറോ അതിന് മുകളിലോ സ്‌കോർ ചെയ്യുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ പ്രഖറിന് സ്വന്തമായി. 2011-12 സീസണിൽ അസമിനെതിരെ മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി വിജയ് സോൾ പുറത്താകാതെ നേടിയ 451 റൺസാണ് ടൂർണമെന്റ് ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ.

മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 380 റൺസിനെതിരേ എട്ടു വിക്കറ്റ് നഷ്ടത്തിൽ 890 റൺസെന്ന നിലയിലാണ് കർണാടക ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത്. വളരെയധികം സന്തോഷം നൽകുന്ന നിമിഷമാണിത്. കർണാടകയ്‌ക്ക് കുച്ച് ബിഹർ ട്രോഫിയിലെ ആദ്യ കിരീടം സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണ്. – മത്സര ശേഷം ചതുർവേദി പറഞ്ഞു.

Related Articles

Back to top button