KeralaKozhikodeLatest

കോഴിക്കോട് കോവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേർ മരിച്ചു; ഒരാള്‍ വടകര സ്വദേശി

“Manju”

വി.എം.സുരേഷ് കുമാർ

വടകര : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശി മുഹമ്മദ് അലി (62) വടകര സ്വദേശി മെഹമൂദ് (70) പുതുപ്പാടി സ്വദേശി മുഹമ്മദ് (68) എന്നിവരാണ് മരിച്ചത്. മൂവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മെഹമൂദ് അര്‍ബുദരോഗത്തിനും മറ്റ് രണ്ടുപേരും ഹൃദയസംബന്ധമായ രോഗങ്ങൾക്കും ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

10 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സർക്കാർ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 489 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

 

Related Articles

Back to top button