KeralaLatest

വൈദ്യുത നിരക്ക് ഉടന്‍ വര്‍ധിക്കില്ല ;കെഎസ്‌ഇബി

“Manju”

ലോക്ക് ഡൗണിന്റെ മറവിൽ കെ.എസ്.ഇ.ബി കഴുത്തറുപ്പ് - KERALA - GENERAL | Kerala  Kaumudi Online

ശ്രീജ.എസ്

കൊച്ചി; വൈദ്യുത നിരക്ക് ഉടന്‍ വര്‍ധിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് കെഎസ്‌ഇബി. നിലവിലെ സാഹചര്യത്തില്‍ 2022 മാര്‍ച്ച്‌ 31 വരെ നിലവിലെ നിരക്ക് തുടരുമെന്നാണ് കെഎസ്‌ഇബി വ്യക്തമാക്കിയത്.

കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. 2018 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച്‌ വരെയുള്ള കാലയളവിലേക്ക് ബാധകമായ മ‌ള്‍ട്ടി ഇയര്‍ താരിഫ് റെഗുലേഷനനുസരിച്ചാണ് നിലവിലെ നിരക്കുകള്‍. 2019 ജൂലൈയില്‍ പുറപ്പെടുവിച്ച താരിഫ് ഉത്തരവനുസരിച്ചുള്ളതാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള വൈദ്യുതി നിരക്ക്.

ഇക്കാലയളവില്‍ ഇതില്‍ മാറ്റം ആവശ്യമുണ്ടെങ്കില്‍ കെഎസ്‌ഇബി ഇടക്കാല പുന:പരിശോധനയ്ക്ക് റെഗുലേറ്ററി കമ്മീഷനെ സമീപിക്കണം. നിലവില്‍ താരിഫ് പരിഷ്ക്കരണത്തിനായി കെഎസ്‌ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടില്ല. 2020 മാര്‍ച്ചില്‍ കമ്മീഷനു മുന്‍പാകെ സമര്‍പ്പിച്ച ഇടക്കാല പെറ്റീഷനിലാകട്ടെ താരിഫ് പരിഷ്കരണം ആവശ്യപ്പെട്ടിട്ടുമില്ല. അതായത് 2022 മാര്‍ച്ച്‌ 31 വരെ നിലവിലുള്ള നിരക്ക് തന്നെ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കെഎസ്‌ഇബി പറയുന്നു.

Related Articles

Back to top button