IndiaLatest

ടിക്‌ടോക് ചെയ്യാനായി ജീവനുള്ള മീനിനെ വിഴുങ്ങി; യുവാവ് ശ്വാസംമുട്ടി മരിച്ചു

“Manju”

ചെന്നൈ • ടിക്‌ടോക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഹൊസൂർ പാർവതി നഗറിൽ താമസിക്കുന്ന എസ്. വെട്രിവേലാണ് (22) മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തേർപേട്ടയ്ക്കടുത്തുള്ള തടാകക്കരയിലാണ് സംഭവം. യുവാവും ഒപ്പമുള്ളവരും മദ്യലഹരിയിലായിരുന്നു.

തടാകത്തിൽ മീൻപിടിക്കുന്നതിനിടെ വെട്രിവേൽ ഉൾപ്പെടെയുള്ളവർ, മീൻ വിഴുങ്ങുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് ടിക്‌ടോക്കിലിടാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്ന് ജീവനുള്ള മീൻ വിഴുങ്ങിയ വെട്രിവേൽ ഗുരുതരനിലയിലായി. ഹൊസൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button