KeralaLatest

പൊന്നുമകന് സ്‌നേഹ ചുംബനം നല്‍കാതെ അമ്മ യാത്രയായി….

“Manju”

 

കൊണ്ടോട്ടി: കളിക്കൊഞ്ചലുകളുമായി രണ്ട് വര്‍ഷം മകന്‍ അടുത്തെത്തിയിട്ടും പെറ്റമ്മ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
പ്രസവത്തോടെ രണ്ടു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു മുതുവല്ലൂര്‍ മാനേരി പുളിയങ്ങാടന്‍ കൊറ്റന്റെ മകളും കൊളത്തൂര്‍ സുബാഷിന്റെ ഭാര്യ പ്രമീളയാണ് മകനനെ പേരു ചൊല്ലി വിളിക്കാതെ യാത്രയായത്. അമ്മ ആദ്യമായി പേരുചൊല്ലി വിളിക്കണമെന്ന ആഗ്രഹത്തില്‍ മകന് പേരിടാതെ കാത്തിരിക്കുകയായിരുന്നു കുടുംബം. പ്രസവത്തോടെ അബോധാവസ്ഥയിലായതാണ് പ്രമീള. എന്നാല്‍ മകള്‍ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.
2019 ഡിസംബര്‍ 27-നായിരുന്നു പ്രമീള മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവസമയത്ത് വയറിനുള്ളില്‍ രക്തം കട്ടപിടിച്ചുവെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. തുടര്‍ന്നുനല്‍കിയ അനസ്‌തേഷ്യയില്‍ പ്രമീളയ്ക്ക് ബോധം നഷ്ടമാകുകയായിരുന്നു.
മഞ്ചേരിയില്‍നിന്ന് പ്രമീളയെ തൊട്ടടുത്ത ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും ഒരു മാസത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. അബോധാവസ്ഥയില്‍ പ്രമീള രണ്ടു വര്‍ഷമായി കിടപ്പില്‍ തുടര്‍ന്നു. ഇതിനിടെ സര്‍ക്കാര്‍ ജോലിയും ഇവരെ തേടിയെത്തി.
നേരത്തേ, എട്ടു വര്‍ഷത്തോളം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനായിരുന്നു. കഴിഞ്ഞവര്‍ഷം ലാബ് അസിസ്റ്റന്റായി ജോലി ലഭിച്ചതും പ്രമീള അറിഞ്ഞില്ല. അമ്മ: കാളി. സഹോദരങ്ങള്‍: സുബ്രഹ്മണ്യന്‍, സുമേശ്, സുലോചന, ഉഷ.

Related Articles

Back to top button