KeralaLatest

വിമാനത്തില്‍ യാത്രക്കാന്റെ ജീവന്‍ രക്ഷിച്ച് മലയാളി ഡോക്ടര്‍

“Manju”

മുംബൈ:   കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് മലയാളി ഡോക്ടര്‍. ജനിവരി 14 ന് കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം.ഡോ.സിറിയക് അബി ഫിലിപ്പാണ് സഹയാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. സംഭവത്തെ കുറിച്ച് ഡോക്ടര്‍ പറയുന്നത് ഇങ്ങനെ

”ജനുവരി 14 ന് രാത്രിയില്‍ കൊച്ചിയില്‍ നിന്ന് പറന്ന വിമാനത്തിലാണ് സംഭവം. ഞാന്‍ ചെറുതായൊന്ന് മയങ്ങാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്ന് ബഹളം കേട്ടാണ് ഉണര്‍ന്നത്. യാത്രക്കാരിലൊരാള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നു. അദ്ദേഹത്തിന്റെ പക്കലുണ്ടായ ഓക്‌സീ മീറ്ററില്‍ ശരീരത്തിലെ ഓക്‌സിജന്‍ അളവ് 36ശതമാനം എന്നാണ ്കാണിച്ചത്. യാത്രക്കാരന്റെ ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ കുറയുകയും ബി പി കൂടുകയും ചെയ്തിരുന്നു. കിഡ്‌നി രോഗമുണ്ടെന്ന് യാത്രക്കാരന്‍ എന്നോട്പറഞ്ഞു. ആഴ്ചയില്‍ മൂന്ന്പ്രാവശ്യം ഡയാലിസിസ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഫോണിലെ ഡോക്ടറി ക്ട ന്റെ കുറിപ്പ് നോക്കിയപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിനാണ് മരുന്ന്‌നല്‍കുന്നതെന്ന് മനസിലായി. ഡോ. സിറയക് സ്‌തെസ് സ്‌കോപ്പ് ആവശ്യപ്പെട്ടു. ഇടത് വശത്തെ ശ്വാസകോശത്തിന്റെ സ്വരം കേള്‍ക്കുന്നുണ്ടായിരുന്നില്ല. 280-160 ആയിരുന്നു ബി പി. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുമണിക്കൂര്‍ കൂടി വേണമായിരുന്നു. അതുവരെ അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യേണ്ടതുണ്ട്. എന്താണ് പിന്നെ സംഭവിച്ചത് എന്ന് ഒരു പിടിയുമില്ല,. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കേണ്ടത് പോലെ ഐസിയുവിലാണ ്ഞാന്‍ നില്‍ക്കുന്നത് എന്ന് തോന്നി’. ട്വിറ്ററിലൂടെ ഈ സം്ഭവം ഡോക്ടര്‍ പങ്കുവച്ചത്.
ഡോക്ടറുടെ പങ്കുവെച്ച ഈ കുറിപ്പ് ് അഞ്ച്‌ലക്ഷത്തിന് മുകളില്‍ആളുകള്‍ കണ്ടുകഴിഞ്ഞു.

 

Related Articles

Back to top button