IndiaLatest

പുതുവത്സരദിനത്തില്‍ പാക്കിസ്ഥാന്‍ സേനയ്ക്ക് മധുരം നല്‍കി ഇന്ത്യന്‍ ആര്‍മി

“Manju”

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ പാക്കിസ്ഥാന്‍ സേനയ്ക്ക് മധുരം നല്‍കി ഇന്ത്യന്‍ സേന. തിത്വല്‍ ക്രോസിംഗ് പോയിന്റിലെ ചിലെഹാനയില്‍ വച്ചാണ് രാജ്യങ്ങള്‍ പരസ്പരം സൌഹൃദം പുതുക്കി മധുരം പങ്കുവച്ചത്. നിയന്ത്രണരേഖയില്‍ സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടി. വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ തുടര്‍ച്ചയായി ശ്രമിച്ചുവരികയാണ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം നിയന്ത്രണരേഖയില്‍ ദീര്‍ഘകാലം സമാധാനം നിലനിന്നിരുന്നു. നിയന്ത്രണ രേഖയിലെ ഗ്രാമങ്ങളില്‍ സമാധാനം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രമങ്ങളെ ജനങ്ങള്‍ അഭിനന്ദിച്ചു. അത്തരം നിരവധി ശ്രമങ്ങളില്‍ ഒന്നാണ് ഈ മധുര വിതരണം.

Related Articles

Back to top button