IndiaLatest

നീറ്റ് പരീക്ഷ പാസായി : പഠിക്കാന്‍ സര്‍ക്കാരിനോട് സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി.

“Manju”

ചെന്നൈ : സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും നീറ്റ് പരീക്ഷ പാസായ വിദ്യാര്‍ത്ഥിനി തുടര്‍ പഠനത്തിനായി സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച്‌ രംഗത്ത്. 2021, 2022 അധ്യയന വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ട് തവണ തങ്കപ്പച്ചി നീറ്റ് പരീക്ഷ പാസായി. മെഡിസിന്‍ പഠനത്തിന് ചെലവ് കൂടുതലായതിനാലും ട്യൂഷന്‍ ഫീസ്, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് കുടുംബത്തിന് താങ്ങാനാകാത്തതിനാലും പെണ്‍കുട്ടിയ്ക്ക് തുടര്‍ പഠനത്തിന് പോകാന്‍ കഴിഞ്ഞില്ല. കന്യാകുമാരിയിലെ മൂകാംബിക മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പഠിക്കാന്‍ ഇപ്പോള്‍ തങ്കപ്പച്ചിക്ക് അവസരം ലഭിച്ചെങ്കിലും കുടുംബത്തിന് പഠനച്ചെലവ് താങ്ങാനാകാത്തതിനാല്‍ തങ്കപ്പച്ചി ഇപ്പോള്‍ കുടുംബത്തിനൊപ്പം കൃഷിപ്പണി ചെയ്യുകയാണ്.
തങ്കപ്പച്ചിയുടെ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വിദ്യാര്‍ത്ഥിനിയ്ക്ക് സഹായവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പഠനച്ചെലവുകള്‍ക്കായി എല്ലാ വിധ സഹായവും നല്‍കുമെന്നും ബിജെപി ഉറപ്പ് നല്‍കി.

Related Articles

Back to top button