IndiaLatest

ഡല്‍ഹിയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 4000 കടന്നു

“Manju”

ഡല്‍ഹിയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 4000 കടന്നു. മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ കണക്കാണിത്. രാജ്യത്തെ പ്രതിദിന പോസ്റ്റിവിറ്റി നിരക്ക് 3.84 ശതമാനമായിരിക്കെ ഡല്‍ഹിയില്‍ ഇത് 6.50 ആണ്. കഴിഞ്ഞ ദിവസം പരിശോധിച്ച 187 കൊവിഡ് കേസുകളില്‍ 152 ഉം ഒമിക്രോണായിരുന്നുവെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ 6, 288 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഞായറാഴ്ച 3,194 പുതിയ കൊവിഡ് കേസുകളാണ് കണ്ടെത്തിയത്. 307 പേര്‍ മാത്രമാണ് ഇവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതില്‍ ഓക്സിജന്‍ ആവശ്യമായി വന്നത് 94 പേര്‍ക്കും വെന്റിലേറ്റര്‍ സഹായം വേണ്ടിവന്നത് 4 പേര്‍ക്കുമാണ്. പ്രത്യേക കൊവിഡ് കെയര്‍ സെന്ററുകളിലുള്ളത് 195 പേരാണ്.

Related Articles

Back to top button