IndiaLatest

എന്‍.സി.സി.ക്കാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം

“Manju”

ഇന്ത്യന്‍ ആര്‍മിയില്‍ 56-ാമത് എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനമാണ്. 55 ഒഴിവുണ്ട്.

ഒഴിവുകള്‍: പുരുഷന്‍-50 (ജനറല്‍ കാറ്റഗറി-45, കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതര്‍-5), വനിത-5 (ജനറല്‍ കാറ്റഗറി-4, കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതര്‍-1).
യോഗ്യത: 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും എന്‍.സി.സി. (സി) സര്‍ട്ടിഫിക്കറ്റും. അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും കാണാതായവരുടെയും മക്കള്‍ക്ക് എന്‍.സി.സി. (സി) സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 49 ആഴ്ച ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനമുണ്ടാവും.
നിയമനം തുടക്കത്തില്‍ 10 വര്‍ഷത്തേക്കായിരിക്കും. നാലുവര്‍ഷംകൂടി ദീര്‍ഘിപ്പിക്കാം. സ്‌റ്റൈപ്പെന്‍ഡ്: 56,100 രൂപ. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in കാണുക. അവസാനതീയതി: ഫെബ്രുവരി 6.

Related Articles

Back to top button