KeralaLatestThiruvananthapuram

ക്രിസ്തുമസ് നല്‍കുന്നത് സ്നേഹത്തിന്റെയും ഒരുമയുടേയും സന്ദേശം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”
ക്രിസ്തുമസ് ഫെസ്റ്റിൽ പങ്കെടുത്ത കുട്ടികൾക്കൊപ്പം സ്വാമി ഗുരുരത്നം ജ്ഞനതപസ്വിയും ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസും

തിരുവനന്തപുരം : ക്രിസ്തുമസ്  നൽകുന്നത് സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാണെന്നും സംഘർഷാത്മക  ലോകത്തിന് പുതുദിശ കാട്ടുന്നതിന് ഓരോ ക്രിസ്തുമസും ഇടനല്‍കട്ടെയെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ഫെറോന ലൂര്‍ദ്ദ് സൗഹൃദ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ഗ്ലോറിയ ഫെസ്റ്റില്‍ ക്രിസ്തമസ് സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു സ്വാമി. മലങ്കര മേജര്‍ അതിരൂപത ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസ് ഉദ്ഘാടനം ചെയ്ത ക്രിസ്തുമസ് സംഗമത്തോടനുബന്ധിച്ച് ക്രിസ്തുമസ് ദൃശ്യാവിഷ്കാര നൃത്തമത്സരവും മെഗാ കിഡ്സ് ഫെസ്റ്റും നടന്നു.

ലൂര്‍ദ്ദ് ഫെറോന ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6 മണിക്കായിരുന്നു ചടങ്ങുകള്‍.

Related Articles

Back to top button