KeralaLatest

ഇന്‍ഡിഗോയ്ക്കും വിമാനത്താവളത്തിനും പിഴ

“Manju”

ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്കും മുംബൈ എയര്‍പോര്‍ട്ടിനും പിഴ ചുമത്തി. വ്യോമയാന മന്ത്രാലയമാണ് പിഴ ചുമത്തിയത്. ഇന്‍ഡിഗോയ്ക്ക് 1.20 കോടി രൂപയും, മിയാലിന് 90 ലക്ഷം രൂപയുമാണ് പിഴയായി ചുമത്തിയത്. എയര്‍ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും നിയമലംഘനത്തിന് പിഴയും ചുമത്തി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് ഇന്‍ഡിഗോയ്ക്ക് പിഴ ചുമത്തിയത്. ഡിജിസിഎയും ബിസിഎഎസും മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് 30 ലക്ഷം രൂപയും 60 ലക്ഷം രൂപയും പിഴ ചുമത്തി.

ദില്ലിയില്‍ കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് യാത്രക്കാര്‍ മുംബൈ വിമാനത്താവളത്തില്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ട് നിരവധിപ്പേരാണ് വീഡിയോ പങ്കുവെച്ചത്. വ്യോമയാന മന്ത്രാലയം ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ട് ഇവര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഈ നടപടി.

Related Articles

Back to top button