KeralaLatestThiruvananthapuram

കോൺഗ്രസ് നേതൃയോഗം നാളെ ; കെപിസിസി പ്രസിഡന്റ് പങ്കെടുക്കും

“Manju”

മനുനായര്‍

ആലപ്പുഴ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതൃയോഗം നാളെ നടക്കും . രാവിലെ 10 ന് ഡിസിസിയിൽ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃയോഗം ഉദ്ഘാടനം ചെയ്യും. സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽകുമാർ, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി പാലോട് രവി, ജില്ലയിലെ കെപിസിസി ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റ്മാർ എന്നിവർ രാവിലെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.  ഉച്ചക്ക്  2 മണിക്ക് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാരുടെ യോഗവും നടക്കുമെന്ന് ഡിസിസി പ്രസിഡൻറ് എം ലിജു അറിയിച്ചു

Related Articles

Back to top button