IndiaLatest

പാളങ്ങളില്ലാതെ പറക്കുന്ന ട്രെയിന്‍

“Manju”

റെയില്‍ പാളത്തിലൂടെ ഉരുണ്ട് മുന്നോട്ട് പോകുന്നതിന് പകരം നിശബ്ദമായി വായുവില്‍ പൊങ്ങിക്കിടന്ന്, റെയിലില്‍ തൊടാതെ സുഗമായി നീങ്ങുന്ന ട്രെയിനാണ് മാഗ്ളെവ് ട്രെയിന്‍ അഥവാ മാഗ്നെറ്റിക് ലെവിറ്റേഷന്‍ ട്രെയിന്‍.

രണ്ടു സെറ്റ് വൈദ്യുതകാന്തങ്ങള്‍ ഇതിന് സഹായിക്കും. ഒരു സെറ്റ് കാന്തങ്ങള്‍ ട്രെയിനിനെ ട്രാക്കില്‍ നിന്ന് ഏകദേശം നാല് ഇഞ്ച് ഉയര്‍ത്താനും മറ്റൊരു സെറ്റ് ട്രെയിനിനെ മുന്നോട്ട് പോകാന്‍ സഹായിക്കുകയും ചെയ്യും. വായുവിലൂടെ പോകുമ്പോള്‍ ഉരുളുന്ന ഘര്‍ഷണ ബലത്തിന്റെ അഭാവം കാരണം ട്രെയിനിന് കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനാകും.

ജപ്പാന്‍കാരുടെ മാഗ്ളെവ് ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 602 കിലോമീറ്ററാണ്. ഏതാണ്ട് 1200 യാത്രക്കാരെയും പേറി ഒരു മണിക്കൂറില്‍ 350 കിലോമീറ്റര്‍ ദൂരം താണ്ടുന്ന ബുള്ളറ്റ് ട്രെയിന്‍ ചൈനയിലുണ്ട്. നിലവില്‍ ഇന്ത്യയിലെ അതിവേഗ ട്രെയിനാണ് ‘വന്ദേ ഭാരത് എക്സ്പ്രസ് ‘,​ മണിക്കൂറില്‍ 180 കിലോമീറ്റര്‍. എന്നാല്‍ ഭാവിയില്‍ മണിക്കൂറില്‍ 1000 കിലോമീറ്ററിലധികം ഓടാന്‍ സാദ്ധ്യതയുള്ള ഹൈപ്പര്‍ ലൂപ്പ് ട്രെയിന്‍ ഭാരതത്തിലുണ്ടാവും.

ഹൈപ്പര്‍ ലൂപ്പ് ട്രെയിന്‍
വായുരഹിത ടൂബിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാന്തിക ലെവിറ്റേഷന്‍ ട്രെയിനാണ് ഹൈപ്പര്‍ ലൂപ്പ് ട്രെയിന്‍. ഗതാഗത ചക്രവാളം സമൂലമായി മാറ്റാന്‍ പോകുന്ന പൈപ്പ് ലൈനിലൂടെ ഓടുന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിനാണിത്. അഞ്ചാമത്തെ ഗതാഗതമാര്‍ഗ്ഗമാണ്. എലോണ്‍ മാസ്കിന്റെ ടെസ്‌ലയിലെയും സ്‌പേസ് എക്‌സിലെയും എന്‍ജിനീയര്‍മാര്‍ 2012 മുതല്‍ പണി തുടങ്ങി. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഹൈപ്പര്‍ ലൂപ്പ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2023 ല്‍ അബുദാബിയില്‍ നിന്ന് ദുബായ് വഴി അല്‍ ഐനിലക്ക് ഹൈപ്പര്‍ ലൂപ്പ് ട്രെയിന്‍ ഓടിയിരിക്കും.

ഉള്‍ഭാഗം ശൂന്യമാക്കിയ,​ പതിനഞ്ച് കിലോ മീറ്ററോ അതില്‍ കൂടുതല്‍ നീളമുള്ളതോ ആയ ടൂബുകള്‍ ഭൂമിക്ക് മുകളിലോ താഴയോ നിര്‍മ്മിക്കണം. മാഗ്നെറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യയാണ് ട്രെയിനിന്റെ പ്രയാണത്തിന് ഉപയോഗിക്കുക. ഉള്‍ഭാഗം ശൂന്യമാക്കിയ ടൂബിലൂടെ ഓടുന്നതുകൊണ്ട് ട്രെയിനിന്റെ യാത്രയെ പ്രതിരോധിക്കുന്ന വായുവിന്റെ ഘര്‍ഷണ ബലം തീര കുറവായിരിക്കും. അതുകൊണ്ട് അനായാസമായി അതി വേഗത്തില്‍ യാത്ര ചെയ്യാം. ട്രെയിന്‍ യാത്രയുടെ സൗകര്യവും വിമാന യാത്രയുടെ വേഗതയും സംയോജിപ്പിച്ച്‌, യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സമയം ലഭിച്ച്‌ യാത്ര ചെയ്യാം. ട്രെയിനില്‍ നിന്ന് പരിസ്ഥിക്ക് ഹാനീകരമായ വസ്തുക്കളൊന്നും പുറം തള്ളുന്നില്ല.

നഗരങ്ങള്‍ക്കിടയിലുള്ള യാത്ര വളരെ എളുപ്പമാക്കാനും അതിലൂടെ വന്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാനും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താം. ആഗോള റാങ്കിംഗില്‍ ഏഷ്യയിലെ മികച്ച നമ്പര്‍ വണ്‍ ടീമാണ് ഭാരത്തിന്റെ ആവിഷ്ക്കാര്‍ ഹൈപ്പര്‍ ലൂപ്പ് പദ്ധതിയിലൂടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ഹൈപ്പര്‍ ലൂപ്പ് ട്രെയിനിന്റെ ചുക്കാന്‍ പിടിക്കുന്നത്. മണിക്കൂറില്‍ 1220 കിലോമീറ്ററിന് അപ്പുറമെത്തുകയെന്നതാണ് ഇന്ത്യയുടെ ഹൈപ്പര്‍ ലൂപ്പ് കമ്പനിയായ ഡി.ജി.ഡബ്യുവിന്റെ ലക്‌ഷ്യം.
ഫ്രാന്‍സിലും അമേരിക്കയിലും ജര്‍മ്മനിയിലും ഇറ്റലിയിലുമുള്ള കമ്പനികളേക്കാള്‍ മുമ്പേ ഭാരത്തിന്റെ ഹൈപ്പര്‍ ലൂപ്പ് ട്രെയിന്‍ മുബൈയില്‍ നിന്ന് ഓടിത്തുടങ്ങട്ടെ എന്ന് ആശംസിക്കാം.

Related Articles

Back to top button