KeralaLatest

ഡബിൾ ഡെക്കറിൽ ‘നല്ല സാരഥി’യായി മന്ത്രി ഗണേഷ്‌

“Manju”

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ലഭിച്ച ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക് ബസുമായി മന്ത്രി കെ.ബി.ഗണേഷ്‌ കുമാര്‍ നിരത്തിലിറങ്ങി. ബസുകള്‍ പരിശോധിക്കാന്‍വേണ്ടി ആനയറ സ്വിഫ്റ്റ് ആസ്ഥാനത്തെത്തിയപ്പോഴാണ് മന്ത്രി ബസ് ഓടിച്ചുനോക്കിയത്.

കെ.എസ്.ആര്‍.ടി.സി. ആദ്യമായി വോള്‍വോ ബസുകള്‍ വാങ്ങിച്ചപ്പോഴും അദ്ദേഹം ബസ് ഓടിച്ചിരുന്നു. നവകേരള സദസ്സിന്റെ പര്യടനത്തിന് പത്തനാപുരത്തെ വേദിയിലേക്കും വോള്‍വോ ബസ് പരീക്ഷണാര്‍ത്ഥം ഓടിച്ചുനോക്കിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് സമ്മേളനനഗരിയിലേക്കു കടക്കുമോയെന്നു പരിശോധിക്കാനാണ് ഗണേഷ് കുമാര്‍ അന്ന് ഡ്രൈവിങ്‌ സീറ്റിലെത്തിയത്.

വിനോദസഞ്ചാരവകുപ്പുമായി ആലോചിച്ച് പുതിയ ബസുകളുടെ റൂട്ടുകള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കുള്ള പുതിയ കാക്കി യൂണിഫോമിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വിശ്രമസൗകര്യം ഒരുക്കിയാല്‍ മാത്രമേ സ്റ്റേ ബസുകള്‍ അനുവദിക്കുകയുള്ളൂവെന്നും ഇതിന് പഞ്ചായത്തും റെസിഡന്‍റ്‌സ്‌ അസോസിയേഷനുകളും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.സി.എം.ഡി. ബിജു പ്രഭാകര്‍, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍ എന്നിവരും പങ്കെടുത്തു

Related Articles

Back to top button