IndiaLatest

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ച്‌ എണ്ണ കമ്പനികള്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി എണ്ണ കമ്പനികള്‍. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില. വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയായി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂടിയത്.

Related Articles

Back to top button