KeralaLatestThiruvananthapuram

വാമനപുരം നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 25/08/2020, ചൊവ്വാഴ്ച താഴെപ്പറയുന്ന രീതിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു.

“Manju”

ജ്യോതിനാഥ് കെ പി

1. 25/08/2020 ചൊവ്വാഴ്ച, 10 AM.
ആട്ടുകാൽ ഗവ. യു.പി.എസ് അങ്കണം. വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആട്ടുകാൽ ഗവ.യു.പി.എസ് കെട്ടിടം.
ഉദ്ഘാടനം: പ്രൊഫ.സി.രവീന്ദ്രനാഥ് ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി.
അധ്യക്ഷൻ: അഡ്വ.ഡി.കെ മുരളി.എം.എൽ.എ സ്വാഗതം: അഡ്വ. എസ്.വി.കിഷോർ,പനവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.
മുഖ്യാതിഥി: ശ്രീ.അടൂർ പ്രകാശ് എം.പി.

2. പുല്ലമ്പാറ പഞ്ചായത്തിലെ മീൻമൂട് പാലം പുനർനിർമ്മാണം.
5 കോടി 80 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മീൻമൂട് പാലം പുനർനിർമ്മാണം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 2.30 ന് ബഹുമാനപ്പെട്ട പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ നിർവഹിക്കും. അധ്യക്ഷൻ: അഡ്വ.ഡി.കെ മുരളി എം.എൽ.എ. സ്വാഗതം:ശ്രീമതി.അസീനാബീവി, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ്. മുഖ്യാതിഥി: ശ്രീ.അടൂർ പ്രകാശ് എം.പി.

3. 25/08/2020 4 PM
കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം.
175 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ആശുപത്രി കെട്ടിടം ഉദ്ഘാടനം ശ്രീമതി.കെ.കെ.ശൈലജ ടീച്ചർ നിർവ്വഹിക്കുന്നു. അധ്യക്ഷൻ: അഡ്വ.ഡി.കെ.മുരളി.എം.എൽ.എ സ്വാഗതം: ശ്രീ. കെ.പി.ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. മുഖ്യാതിഥി: ശ്രീ.അടൂർപ്രകാശ് എം.പി

4.GBHSS മിതൃമ്മല 4.30.PM
മിതൃമ്മല ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ.
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം KIIFB പദ്ധതിയിലൂടെ 3 കോടി രൂപ ചെലവഴിച്ച് നിർമ്മാണം തുടങ്ങുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം അധ്യക്ഷൻ.ശ്രീ.ശിവദാസൻ പഞ്ചായത്ത് പ്രസിഡന്റ്, ഉദ്ഘാടനം:. അഡ്വ.ഡി.കെ മുരളി എം.എൽ.എ
സ്വാഗതം: അഡ്വ.എസ്.എം.റാസി, ജില്ലാ പഞ്ചായത്ത് അംഗം.

5. GGHSS മിതൃമ്മല 5 PM.
മിതൃമ്മല ഗവ:ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ ഫണ്ടിൽനിന്നും 149.96 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം
അഡ്വ.ഡി.കെ.മുരളി എം.എൽ.എ
സ്വാഗതം:അഡ്വ.എസ്.എം.റാസി, ജില്ലാ പഞ്ചായത്ത് അംഗം
അധ്യക്ഷൻ: ശ്രീ.ജി.ശിവദാസൻ പഞ്ചായത്ത് പ്രസിഡന്റ്.

Related Articles

Back to top button