KeralaLatest

സ്വകാര്യഭൂമിയിലെ മാലിന്യം നീക്കണം; ചുമതല മുന്‍സിപ്പാലിറ്റിക്കെന്ന് കോടതി

“Manju”

കൊച്ചി: കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ സ്വകാര്യഭൂമിയിലാണെങ്കിലും അത് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം മുനിസിപ്പാലിറ്റിക്കുണ്ടെന്ന് ഹൈക്കോടതി. കൊച്ചിമെട്രോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തള്ളിയിരിക്കുന്ന മാലിന്യങ്ങള്‍ ഒരു മാസത്തിനകം നീക്കണമെന്ന ഉത്തരവിലാണ് കോടതിയടെ നിര്‍ണയക നിരക്ഷണം .

കൊച്ചി മെട്രോ റെയില്‍ കാക്കനാട് പാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്താണ് അനധികൃതമായി ആളുകള്‍ മാലിന്യം തളളിയിരുന്നത്. മാലിന്യനിര്‍മാര്‍ജനത്തിന് നടപടി ആവശ്യപ്പെട്ടുള്ള തൃക്കാക്കര സ്വദേശിയുടെ ഹര്‍ജിയിലാണ് ഒരു മാസത്തിനകം മാലിന്യം നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മാലിന്യം മെട്രോ വകസ്ഥലത്തായതിനാല്‍ ഉത്തരവാദിത്തമില്ലെന്ന തൃക്കാക്കര നഗരസഭയുടെ വാദം ജസ്റ്റിസ് പി .ഗോപിനാഥ് തള്ളി.

അധികാര പരിധിയില്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടത് നഗരസഭയുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. മാലിന്യങ്ങള്‍ സ്വകാര്യ ഭൂമിയിലാണെങ്കില്‍പ്പോലും അത് നീക്കം ചെയ്യാന്‍ തദ്ദേശസ്ഥാപനത്തിന് ചുമതലയുണ്ടെന്നും കോടതി വ്യക്തമാക്കി . അതിനാല്‍ എന്‍.ജി .ഒ ക്വാര്‍ട്ടേഴ്‌സ്- മാവേലിപുരം റോഡിലുള്ള സ്ഥലത്ത് നിന്നും മെട്രോയുടെ ചിലവില്‍ നീക്കുന്ന മാലിന്യം തൃക്കാക്കര നഗരസഭ ഏറ്റെടുക്കുകയും സംസ്‌കരിക്കുകയും ചെയ്യണം . ഈ സ്ഥലത്ത് മെട്രോ അധികൃതര്‍ അടിയന്തരമായി വേലിയോ മതിലോ കെട്ടണമെന്നും കോടതി പറഞ്ഞു. സ്ഥലം കെട്ടിയടയ്ക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും ഹര്‍ജിക്കാരനടക്കമുള്ള പരിസരവാസികള്‍ തടഞ്ഞതായി കൊച്ചി മെട്രോ അറിയിച്ചു . മതില്‍ പണി സുഗമമായി നടത്തുന്നതിന് പൊലസ് സഹായം തേടാമെന്ന് കോടതി വ്യക്തമാക്കി.

 

Related Articles

Back to top button