IndiaLatest

ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് : ടാറ്റ ഗ്രൂപ്പ് തുടരും

“Manju”

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) 2028 വരെയുള്ള ടൈറ്റില്‍ സ്പോണ്‍സർഷിപ്പ് അവകാശം ടാറ്റ ഗ്രൂപ്പ് നിലനിർത്തിയതായി റിപ്പോർട്ട്.
2024- മുതല്‍ 2028 വരെയുള്ള ഐപിഎല്‍ ടെറ്റില്‍ സ്‌പോണ്‍സർഷിപ്പിനായി കഴിഞ്ഞ ഡിസംബർ 12നാണ് ബിസിസിഐ ടെൻണ്ടർ വിളിച്ചത്. അഞ്ച് വർഷത്തേക്ക് 1750 കോടി രൂപയാണ് ടെറ്റില്‍ സ്‌പോണ്‍സർഷിപ്പിനായി ബിസിസിഐ അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.
ഒരു വർഷം നടക്കുന്ന 74 മത്സരങ്ങള്‍ക്കായി 350 കോടി രൂപയാണ് ചെലവ് വരിക. കഴിഞ്ഞ രണ്ട് വർഷങ്ങളില്‍ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സർഷിപ്പ് അവകാശങ്ങള്‍ക്കായി ഏകദേശം 670 കോടി രൂപയാണ് ടാറ്റ നല്‍കിയത്.

Related Articles

Back to top button