InternationalLatest

കോ​വി​ഡ്​ പോ​രാ​ളി​ക​ള്‍​ക്ക്​ ആ​ദ​ര​വാ​യി ​സ്റ്റാമ്പ്

“Manju”

ദോ​ഹ: കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്ക്​ ആ​ദ​ര​വാ​യി ​ത​പാ​ല്‍ സ്റ്റാമ്പ്. പു​റ​ത്തി​റ​ക്കി ഖ​ത്ത​ര്‍ പോ​സ്റ്റ​ല്‍ സ​ര്‍​വി​സ്​ ക​മ്പ​നി​യാ​യ ക്യൂ ​പോ​സ്റ്റ്. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നി​ട​യി​ല്‍ സ്വ​ജീ​വ​ന്‍ അ​ര്‍​പ്പി​ച്ചും വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തും ക​ഠി​നാ​ധ്വാ​നം ചെ​യ്ത ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ഡോ​ക്ട​ര്‍​മാ​ര്‍, പൊ​ലീ​സ്​-​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ള്‍, ​ത​പാ​ല്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ ആ​ദ​ര​വാ​യാ​ണ്​ ഖ​ത്ത​ര്‍ പോ​സ്റ്റ്​ ത​പാ​ല്‍ സ്റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി​യ​ത്. ഏ​ഴു​ റി​യാ​ല്‍ വി​ല​യു​ള്ള ര​ണ്ടു​ സെ​റ്റ്​ സ്റ്റാമ്പാ​ണ്​ ത​യാ​റാ​ക്കി​യ​ത്. ഡോ​ക്ട​ര്‍​മാ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, സൈ​നി​ക-​പൊ​ലീ​സ്​ വി​ഭാ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നേ​തൃ​ത്വം ന​ല്‍​കി​യ​വ​രെ പ്ര​തി​നി​ധാ​നം ​ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ള്‍ പ​തി​പ്പി​ച്ചാ​ണ്​ ത​പാ​ല്‍ സ്റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി​യ​ത്. 3.50റി​യാ​ല്‍ വി​ല​യു​ള്ള ര​ണ്ട്​ സ്റ്റാമ്പാ​ക​ള്‍ ചേ​ര്‍​ന്നാ​ണ്​ ഒ​രു സെ​റ്റ്. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​നി​മി​ഷ​ങ്ങ​ള്‍ ത​പാ​ല്‍​മു​ദ്ര​ക​ളി​ല്‍ പ​തി​പ്പി​ച്ച്‌​ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ കോ​വി​ഡ്​ മു​ന്ന​ണി പോ​രാ​ളി​ക​ള്‍​ക്ക്​ പ​രി​ഗ​ണ​ന ന​ല്‍​കി സ്റ്റാമ്പി​റ​ക്കു​ന്ന​ത്.

Related Articles

Back to top button