LatestThiruvananthapuram

ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും മോ​ഷ​ണം പോ​യ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

“Manju”

ചി​റ​യി​ന്‍​കീ​ഴ് : ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും മോ​ഷ​ണം പോ​യ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ള്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ത്തി. മുളമൂട് നെടുവേലില്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തിലാണ് ഞായറാഴ്‌ച മോഷണം നടന്നത്. വൈകിട്ട്‌ നാലരയോടെ ക്ഷേത്രവും പരിസരവും ശുചീകരിക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

ചിറയിന്‍കീഴ് പൊലീസ് അന്വേഷിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെയോടെ റെയില്‍വേ സ്റ്റേഷനു പിറകിലെ ചന്തക്കു സമീപം പച്ചക്കറിക്കടയോട് ചേര്‍ന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ വിഗ്രഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ചിറയിന്‍കീഴ് പൊലീസും ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവുശേഖരിച്ചു.

വിഗ്രഹങ്ങള്‍ പഞ്ചലോഹത്തിലും ഓടിലും നിര്‍മിച്ചവയും നൂറ്റാണ്ടുകള്‍ പഴക്കമുള്ളവയുമാണെന്നും കുടുംബക്ഷേത്രമാണന്നും ഭാരവാഹികള്‍ അറിയിച്ചു. ചി​റ​യി​ന്‍​കീ​ഴ് സി​ഐ ജി.​ബി. മു​കേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേഷി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related Articles

Back to top button