KeralaLatest

ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു ;മുഖ്യാഥിതി ആയി മമ്മൂട്ടി

“Manju”

ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിലെ 54 ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പദ്ധതിയ്ക്ക് രൂപം കൊടുക്കുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പെരിട്ടോണിയൽ ഡയാലിസിസ് പദ്ധതിയ്ക്ക് സർക്കാർ കൂടുതൽ പരിഗണന നൽകുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.

രോഗങ്ങൾ ഉണ്ടാക്കി വക്കാതിരിക്കാനുള്ള പരിശ്രമങ്ങൾ നടത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ചടങ്ങിൽ മുഖ്യാഥിതി ആയിരുന്ന നടൻ പത്മശ്രീ മമ്മൂട്ടി പറഞ്ഞു. നടനെ കാണാൻ നിരവധി പേർ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. 54 ഡയാലിസിസ് യൂണിറ്റുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി ഇതോടെ മാറി.

Related Articles

Back to top button