യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ അപേക്ഷ നല്കി യുക്രെയിന്
കീവ്: യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ യുക്രെയിന് ഔദ്യോഗികമായി ആപേക്ഷ നല്കി. അപേക്ഷയില്‍ യുക്രെയിന് പ്രസിഡന്റ് വ്ലൊളദിമിര്‍ സെലെന്‍സ്കി കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു.നിലവിലെ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ യുക്രെയിന് എത്രയും പെട്ടെന്ന് അംഗത്വം നല്‍കാനുള്ള നടപടിയെടുക്കണമെന്ന് സെലന്‍സ്കി അഭ്യര്‍ത്ഥിച്ചു.
റഷ്യയുടെ ആക്രമണം തടയാന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം അത്യാവശ്യമാണെന്ന് അപേക്ഷയില്‍ ഒപ്പിട്ട ശേഷം പ്രസിഡന്റ് പറഞ്ഞു. തന്റെ വസതിയില്‍ വച്ചാണ് സെലെന്‍സ്കി അപേക്ഷയില്‍ ഒപ്പിട്ടത്. യുക്രെയിന് പ്രധാനമന്ത്രി ഡെന്നീസ് ഷിമിഗെല്, പാര്‍ലമെന്റ് സ്പീക്കര്‍ റൂസ്ലന്‍ സ്റ്റൈഫന്ചംഗ് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അതേസമയം റഷ്യന്‍ ഫുട്ബോള്‍ ടീമിനെയും, ക്ലബുകളെയും ഫിഫയും യുവേഫയും സസ്പെന്‍ഡ് ചെയ്തു. എല്ലാ മത്സരത്തിലും വിലക്ക് നിലവില്‍ വരും. ഈ മാസം നടക്കുന്ന ലോകകപ്പ് പ്ലേഓഫ് മത്സരങ്ങളില്‍ റഷ്യന്‍ ടീമിന് കളിക്കാനാകില്ല. യുക്രെയിന് ജനതകയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കി ഫിഫയും യുവേഫവും സംയുക്ത പ്രസ്താവന ഇറക്കി.