KeralaLatest

മെമു, എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ റെയില്‍വേ കൂടുതല്‍ ട്രെയിനുകളുടെ സര്‍വീസ് ആരംഭിച്ചു. കോവിഡ്, ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ മെയ് 31 വരെ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.

ഈ കാലയളവ് കഴിഞ്ഞതോടെയാണ് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ മെമു, എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിച്ചത്. ആലപ്പുഴ-കൊല്ലം-ആലപ്പുഴ മെമു, എറണാകുളം-ആലപ്പുഴ-എറണാകുളം മെമു, ഷൊര്‍ണൂര്‍-എറണാകുളം-ഷൊര്‍ണൂര്‍ മെമു എന്നിവ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് തുടങ്ങി. കൊച്ചുവേളി-നിലമ്ബൂര്‍ രാജ്യറാണി ചൊവ്വാഴ്ച സര്‍വീസ് തുടങ്ങി. നിലമ്ബൂര്‍-കൊച്ചുവേളി ട്രെയിന്‍ ബുധനാഴ്ച സര്‍വീസ് തുടങ്ങും.

തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍-തിരുവനന്തപുരം, എറണാകുളം-ബനസ്വാടി-എറണാകുളം, കൊച്ചുവേളി-ഇന്‍ഡോര്‍-കൊച്ചുവേളി, കൊച്ചുവേളി-ലോമാന്യതിലക്- കൊച്ചുവേളി, നാഗര്‍കോവില്‍-ഗാന്ധിധാം-നാഗര്‍കോവില്‍ എന്നീ പ്രതിവാര ട്രെയിനുകള്‍ക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button