KeralaLatestThiruvananthapuram

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്ന് തുറക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട്‌ വേണം സ്കൂളുകളുടെ പ്രവര്‍ത്തനമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ അറിയിപ്പ് നല്‍കി. ഡ്രൈവിംഗ് സ്കൂളിലെ പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടര്‍ ഒഴികെ ഒരു പഠിതാവിനെ മാത്രമായിരിക്കും അനുവദിക്കുക. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കാത്ത പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോവിഡ് സാഹചര്യത്തില്‍ പൂട്ടിയിട്ട ഡ്രൈവിംഗ് സ്കൂളുകള്‍ ഇന്ന് തുറക്കുകയും ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കും. അതാത് സ്ഥലങ്ങളില്‍ എന്നാണ് ടെസ്റ്റ് ആരംഭിക്കുന്നതെന്ന് സ്ഥലം ആര്‍ടിഒ സബ് ആര്‍ടിഒ കളുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്.

Related Articles

Back to top button