IndiaLatest

അയോധ്യയില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി

“Manju”

അയോധ്യ: അയോധ്യ ശ്രീരാമ ജന്മക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങി. പ്രതിഷ്ഠയുടെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന യജമാനനായ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തില്‍ പ്രവേശിച്ചു.

മോദിക്കൊപ്പം ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെല്‍ പട്ടേല്‍ എന്നിവരും ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ചു. രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും മോദി ക്ഷേത്രാചാര്യന് കൈമാറി. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷികാന്ത് ദീക്ഷിത് ആണ് മുഖ്യ പുരോഹിതന്‍. ക്ഷേത്രട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസും അംഗങ്ങളും പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കുന്നുണ്ട്.

രാംലല്ല വിഗ്രഹത്തിന്റെ അനാച്ഛാദനവും മോദി നിര്‍വഹിച്ചു. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ഗണേഷ പൂജയിലും മോദി പങ്കെടുത്തു. മന്ത്രോച്ചാരണങ്ങളുടെ അമ്പടിയോടെയാണ് പൂജകള്‍ ആരംഭിച്ചത്. പ്രാണപ്രതിഷ്ഠ പൂര്‍ത്തിയാകുമ്പോള്‍ വ്യോമസേന ആയോധ്യ ക്ഷേത്ര പരിസരത്ത് പുഷ്പവൃഷ്ടിയും നടത്തി.

Related Articles

Back to top button