KeralaLatest

പാലക്കാട് വൻ തീപിടിത്തം

“Manju”

പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായിൽ മരമില്ലിൽ വൻ തീപിടുത്തം. പുലർച്ചെ 2.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ മില്ലിൽ നിർത്തിയിട്ട വാഹനങ്ങളും മറ്റുപകരണങ്ങളും കത്തി നശിച്ചു. തീപിടിത്തത്തിൽ ഇതുവരെ ആളപായമില്ല. ഷൊർണുർ, പെരിന്തൽമണ്ണ, പട്ടാമ്പി, കോങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
സമീപപ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ താൽക്കാലികമായി മാറ്റി. ജനവാസമേഖലയായതിനാൽ കടുത്ത ജാഗ്രതാനിർദ്ദേശങ്ങൾ സമീപവാസികൾക്ക് നൽകിയിട്ടുണ്ട്. നാട്ടുകാർ തീപിടിത്തം കണ്ട് ഫയർഫോഴ്‌സിന്റെ അറിയിക്കുകയായിരുന്നു.

Related Articles

Back to top button