IndiaLatest

മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങ് 2020നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

“Manju”

മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങ് 2020നെ ഒക്‌ടോബര്‍ 19ന് രാവിലെ 11.15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധനചെയ്യും. തദവസരത്തില്‍ സര്‍വകലാശാലയിലെ മറ്റ് വിശിഷ്ടാതിഥികള്‍ക്കൊപ്പം കര്‍ണ്ണാടക ഗവര്‍ണറും സന്നിഹിതനായിരിക്കും. സിന്‍ഡിക്കേറ്റ്-അക്കാദമിക കൗണ്‍സില്‍ അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, എല്‍.എല്‍.സികള്‍, സറ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍, സര്‍വകലാശലായുടെ മുന്‍ വൈസ്ചാന്‍സലര്‍മാരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ബിരുദ ദാനചടങ്ങിന് ഓണ്‍ലൈനായി സാക്ഷ്യം വഹിക്കും.

സര്‍വകലാശലായെക്കുറിച്ച്

മൈസൂര്‍ സര്‍വകലാശാല 1916 ജൂലൈ 27നാണ് സ്ഥാപിച്ചത്. ഇത് രാജ്യത്തെ ആറാമത്തെ സര്‍വകലാശാലയും കര്‍ണ്ണാടക സംസ്ഥാനത്തിലെ ആദ്യത്തേതുമായിരുന്നു. ”അറിവിന് തുല്യം മറ്റൊന്നുമില്ല എന്ന് അര്‍ത്ഥം വരുന്ന നാഹി ജ്ഞാനേന സദൃശ്യം” എന്നതാണ് സര്‍വകലാശാലയുടെ പ്രാമാണികസൂക്തം. പഴയ മൈസൂര്‍ രാജ്യത്തിലെ ദീര്‍ഘവീക്ഷണമുള്ള രാജാവായ ഹിസ് ഹൈനസ് ശ്രീ നാല്‍വാഡി കൃഷ്ണരാജ വാഡിയാറും ദിവാന്‍ ശ്രീ എം.വി. വിശ്വേശരയ്യയുമാണ് സര്‍വകലാശാലയുടെ സ്ഥാപകര്‍.

Related Articles

Back to top button