ശ്രീജ.എസ്
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’, ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുത്തു.
മല്‍സരവിഭാഗത്തിലേക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്ന് മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘കോസ’, അക്ഷയ് ഇന്ദിക്കര്‍ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘സ്ഥല് പുരാല്‍’ എന്നിവ തിരഞ്ഞെടുത്തു.