സന്തോഷ് ട്രോഫിക്ക് മഞ്ചേരി വേദിയാകും
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന് മഞ്ചേരി വേദിയാകുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനം മന്ത്രി അറിയിച്ചത്.
ഫൈനല്‍ ഉള്‍പ്പടെയുള്ള പ്രധാന മത്സരങ്ങള്‍ മഞ്ചേരിയിലാകും നടക്കുക. അടുത്ത വര്‍ഷം ആദ്യം ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഏറ്റമുട്ടുന്ന ട്വന്റി-20 മത്സരവും കേരളത്തില്‍ നടക്കുമെന്ന് മന്ത്രി അറിയിച്ചു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാകും ക്രിക്കറ്റ് പോരാട്ടത്തിന് വേദിയാവുക.
സംസ്ഥാനത്തെ പ്രധാന മൈതാനങ്ങള്‍ ഇനി കായികേതര പരിപാടികള്‍ക്ക് വിട്ടുനില്‍കില്ലെന്നും മന്ത്രി പ്രഖ്യാപിച്ചു. കരസേന നിയമന റാലി, പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലി എന്നിവയ്ക്കായി കാര്യവട്ടം മൈതാനം വിട്ടുനല്‍കി സ്റ്റേഡിയം നശിച്ച വാര്‍ത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.