KeralaLatestMalappuram

പത്രക്കെട്ടുകൾ കടിച്ചു കീറി തെരുവു നായ്ക്കൾ

“Manju”

മലപ്പുറം :കാളികാവിൽ പുലർച്ചെ വിതരണത്തിനെത്തിയ പത്രക്കെട്ടുകൾ തെരുവു നായ്ക്കൾ കടിച്ചു പറിച്ച് നശിപ്പിച്ചു. നൂറോളം പത്രങ്ങളാണ് വിതരണം ചെയ്യാനാകാത്തവിധം നായ്ക്കൾ നശിപ്പിച്ചത്. പുലർച്ചെ പത്ര വിതരണത്തിന് എത്തുന്നവരെ തെരുവുനായ്ക്കൾ ആക്രമിക്കുന്ന സംഭവങ്ങളും ദിനംപ്രതി ഉണ്ടാകുന്നുണ്ട്. കാളികാവിലെ ഇരു അങ്ങാടികളും തെരുവുനായ്ക്കൾ കീഴടക്കിയ നിലയിലാണ്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും അറവുശാലകളുടെ പരിസരങ്ങളുമാണ് നായ്ക്കളുടെ താവളം.

Related Articles

Back to top button