LatestThiruvananthapuram

കെ​എ​സ്‌ആ​ര്‍​ടി​സി ബസ് യാത്ര ഇനി പാതി വഴിയില്‍ മുടങ്ങില്ല

“Manju”

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ ബ​സു​ക​ള്‍ സ​ര്‍​വീ​സ് സ​മ​യ​ത്ത് ബ്രേ​ക്ക് ഡൗ​ണ്‍ അ​ല്ലെ​ങ്കി​ല്‍ അ​പ​ക​ടം മൂ​ലം തു​ട​ര്‍​യാ​ത്ര മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ മികച്ച സം​വി​ധാ​ന​ങ്ങ​ളു​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി രംഗത്തെത്തി.
യാ​ത്രാ​വേ​ള​യി​ല്‍ ബസ് ബ്രേ​ക്ക് ഡൗ​ണ്‍ അ​ല്ലെ​ങ്കി​ല്‍ ആ​ക്സി​ഡ​ന്‍റ് ആ​കു​ന്ന സാഹചര്യത്തില്‍ ക​ണ്ട​ക്ട​ര്‍​മാ​ര്‍ അ​ഞ്ചു മി​നി​റ്റി​ന​കം ത​ന്നെ ഈ ​വി​വ​രം ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നും ഉ​ട​ന്‍ ത​ന്നെ സമീപത്തുള്ള ഡി​പ്പോ​യി​ല്‍ അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് 15 മി​നി​റ്റി​ന​കം ഇതരമാര്‍ഗ്ഗം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യും എന്ന് കെ​എ​സ്‌ആ​ര്‍​ടി​സി പ്രഖ്യാപിച്ചു.

യാ​ത്രാ​ക്കാ​ര്‍​ക്ക് ത​ങ്ങ​ള്‍​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​ണ്‍​ട്രോ​ള്‍ റൂം നമ്പര്‍ 9447071021,0471 2463799 ​ല്‍ വി​ളി​ച്ച്‌ അ​റി​യി​ക്കാ​നും, ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ക​ണ്‍​ട്രോ​ള്‍ റൂം വാ​ട്ട്സ്‌അ​പ്പ് നമ്പര്‍ 81295 62972 ലേക്കും അ​യ​ക്കു​വാ​നു​ള്ള സൗ​ക​ര്യ​വും ഉണ്ട്.

Related Articles

Back to top button