KeralaLatest

ആസിഫ് അലിയുടെ ‘എല്ലാം ശരിയാകും’ തിയറ്ററുകളിലേക്ക്

“Manju”

കൊവിഡ് രണ്ടാം തരംഗത്തിന് ചെറിയ തോതില്‍ ശമനമാകുന്നതോടെ കൂടുതല്‍ സിനിമകള്‍ റിലീസിംഗ് പ്രഖ്യാപിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രങ്ങളായ മരക്കാര്‍, ആറാട്ട്, ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോ എന്നിവ പുതുക്കിയ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആസിഫ് അലി  നായകനാവുന്ന മറ്റൊരു ചിത്രവും പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്‍ത ‘എല്ലാം ശരിയാകും’ എന്ന ചിത്രമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 17ന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ തീരുമാനം. ഈ മാസം നാലിന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ അത് നടക്കാതെപോയി. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രജിഷ വിജയന്‍ ആണ് നായിക.

Related Articles

Back to top button