KeralaLatest

ശാന്തിഗിരി നന്മ മന്ദിര’ത്തിന് തിരിതെളിഞ്ഞു

“Manju”
പ്രാര്‍ത്ഥനാ മുറിയുടെ ഉള്‍വശം

പോത്തന്‍കോട് : ‘ശാന്തിഗിരി നന്മ മന്ദിര’ത്തിന് തിരിതെളിഞ്ഞു. ഈ കഴിഞ്ഞ വിജയദശമി നാളില്‍ സന്ന്യാസം സ്വീകരിച്ച സന്ന്യാസിനിമാര്‍ക്കും ബ്രഹ്മചാരിണികള്‍ക്കും താമസിക്കുവാനായി ശാന്തിഗിരി നന്മ മന്ദിരത്തിന് തിരിതെളിഞ്ഞു. ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത 2024 ജനുവരി 22 തിങ്കളാഴ്ച പുതിയ സന്ന്യാസിനിമാര്‍ക്കും ബ്രഹ്മചാരിണികള്‍ക്കും താമസിക്കുവാൻ സജ്ജമാക്കിയ സ്ഥലം സന്ദര്‍ശിച്ച് തിരിതെളിച്ചു. പിന്നീട് ശിഷ്യപൂജിത ഈ താമസസ്ഥലത്തിന് നന്മ മന്ദിരമെന്ന് നാമകരണം നടത്തി. താമസക്കാരായ സന്ന്യാസിനിമാർക്ക് പ്രാര്‍ത്ഥിക്കുന്നതിനുള്ള സൗകര്യവും വിദ്യാര്‍ത്ഥികളായവര്‍ക്കു് പഠന മുറിയും ലൈബ്രറിയും ഉൾപ്പെടെയുള്ള സൗകര്യം ഇവിടെയുണ്ട്. രക്ഷകര്‍ത്താക്കള്‍ക്ക് സന്ദര്‍ശിച്ച് കാണുന്നതിനും പ്രത്യേകമായി സംസാരിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പഠനമുറിയുടെ ദൃശ്യം

നേരത്തെ ആശ്രമം ഗസ്റ്റ് ഹൗസ് നമ്പര്‍ 3 എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. ബ്രഹ്മചാരികൾക്കു താമസിക്കുവാനായി ഗസ്റ്റ് ഹൗസ് നമ്പർ-2ൽ പുതിയ സൗകര്യങ്ങളുടെനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മാർച്ച് അവസാന വാരം അതും പൂർത്തിയായി പ്രവർത്തന സജ്ജമാകും.

Related Articles

Back to top button