IndiaLatest

കോവിഡ്-19 ; മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി കേന്ദ്രം

“Manju”

ഡല്‍ഹി: രാജ്യത്ത് രൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് പുറമെ ഹോട്ടലുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്കായാണ് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.

എല്ലായിടത്തും മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാമൂഹിക അകലവും എല്ലായിടത്തും കര്‍ശനമാക്കിയിട്ടുണ്ട്. മാളുകളില്‍ സാമൂഹിക അകലം നിര്‍ബന്ധമായി പാലിക്കാന്‍ കൂടുതല്‍ ജിവനക്കാരെ നിയമിക്കണം. കയറാനും ഇറങ്ങാനും പ്രത്യേക വാതിലുകള്‍, ആളുകളുമായി നേരിട്ട് ഇടപഴകേലുകള്‍ ഒഴിവാക്കുക എന്ന നിര്‍ദേശവും ഉണ്ട്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ഹോം ഡെലിവറി ജീവനക്കാര്‍ക്ക് തെര്‍മല്‍ സ്കാനിങ് നിര്‍ബന്ധമാക്കുക എന്നതും പറഞ്ഞിട്ടുണ്ട്. പാര്‍ക്കിങ് ഏരിയയില്‍ ആള്‍ക്കൂട്ടം പാടില്ല. ആരാധനാലയങ്ങളില്‍ രോഗലക്ഷണമുള്ളവരെ പ്രവേശിപ്പിക്കരുത്. വാതിലുകളില്‍ അണുനശികരണികള്‍ സ്ഥാപിക്കണം. കാര്‍മ്മികരടക്കം മാസക് ധരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

Related Articles

Back to top button