IndiaLatest

മഹാത്മാഗാന്ധിയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

“Manju”

ഡൽഹി: മഹാത്മാഗാന്ധിയുടെ 76-ാം ചരമവാർഷികത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി . ബാപ്പുവിന്റെ പുണ്യ തിഥിയിൽ സ്മരണാഞ്ജലി അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. നമ്മുടെ രാജ്യത്തിനായി രക്തസാക്ഷികളായ എല്ലാവരെയും ആദരിക്കുന്നുവെന്നും അവരുടെ ത്യാഗങ്ങൾ ജനങ്ങളെ സേവിക്കാൻ ഞങ്ങളെ പ്രചോദിപ്പിച്ചുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ പ്രയത്നങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ജനുവരി 30-ന് രക്തസാക്ഷി ദിനമായി രാജ്യം ആചരിക്കുന്നുണ്ട് . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ ജീവിച്ച മഹാത്മാഗാന്ധിക്ക് അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ അഭിവാദ്യങ്ങൾ. ഗാന്ധിജിയുടെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ ഇന്നും പ്രസക്തമായി നിലനിൽക്കുന്നുവെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.

Related Articles

Back to top button