IndiaLatestTech

എസ്.എം.എസുകള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വലഞ്ഞ് ഓണ്‍ലൈന്‍ ഇടപാടുകള്‍

“Manju”

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) യുടെ നിര്‍ദ്ദേശ പ്രകാരം എസ്എംഎസുകള്‍ക്കു മേല്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത് രാജ്യ വ്യാപകമായുള്ള ഓണ്‍ലൈന്‍ ഇടപാടുകളെ കാര്യമായി ബാധിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എസ്എംഎസുകള്‍ക്കാണ് ട്രായ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിന്‍ പ്ലാറ്റ്‌ഫോമില്‍ ഐ.ഡി.യും കണ്ടന്റും രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളുടെ എസ്.എം.എസുകളിലെല്ലാം പുതിയ നിയന്ത്രണങ്ങള്‍ വന്നതോടെ ഓണ്‍ലൈന്‍ ഇടപാടിനായുള്ള ഒ.ടി.പി. പലര്‍ക്കും തടസ്സപ്പെട്ടു.

ഇതോടെ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, റെയില്‍വേ ടിക്കറ്റ് ബുക്കിങ്, ഇ-കൊമേഴ്‌സ് സേവനങ്ങള്‍, വാക്‌സിന്‍ രജിസ്‌ട്രേഷന്‍, യു.പി.ഐ. ഇടപാടുകള്‍ എന്നിവയെല്ലാം വ്യാപകമായി തടസ്സപ്പെടുകയായിരുന്നു. എല്ലാ മേഖലകളെയും ഇത് ബാധിച്ചതോടു കൂടി എടി ഒരാഴ്ചത്തേക്ക് ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ മരവിപ്പിച്ചു. 2018 ലാണ് ഉപഭോക്താക്കളുടെ വിവരസുരക്ഷ സംരക്ഷിക്കുന്നതിനു വേണ്ടി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എസ്എംഎസുകള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടു വരാനുള്ള തീരുമാനം ട്രായ് കൊണ്ടു വന്നത്.

ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിന്‍ രജിസ്ട്രിയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എസ്.എം.എസുകളുടെ ഉള്ളടക്കവും ഐ.ഡി.യും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം എന്നതാണ് ഇതിലെ പ്രധാന നിര്‍ദേശം. രജിസ്‌ട്രേഷന്‍ ഒത്തുനോക്കി കൃത്യമാണെങ്കില്‍ മാത്രമേ സന്ദേശം ഉപഭോക്താക്കള്‍ക്ക് അയക്കൂ. അല്ലെങ്കില്‍ ഇവ ഡിലീറ്റ് ചെയ്യപ്പെടും. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളിലും ഒടിപി മെസ്സേജ് എന്നിവയുടെ പേരിലും നിരവധി തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി ട്രായ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടു വന്നത്.

Related Articles

Back to top button