LatestThiruvananthapuram

കോട്ടയം ഏരിയയില്‍ സാംസ്‌കാരിക സംഗമം നടന്നു

“Manju”

കോട്ടയം: പൂജിതപീഠം സമർപ്പണം വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി ശാന്തിഗിരി ആശ്രമം, പാമ്പാടി ബ്രാഞ്ചാശ്രമത്തിൽ ബുധനാഴ്ച (31-01-2024) വൈകുന്നേരം 5.30-ന് നടന്ന സാംസ്കാരിക സംഗമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.

ഗുരുവിന്റെ സ്നേഹവും ആശയങ്ങളും മക്കളിലേക്ക് പകർന്നു നൽകണമെന്നും, ചിട്ടയായ പ്രാർത്ഥന ഓരോ കുടുംബങ്ങളിലും ഉണ്ടാകണമെന്നും, കുട്ടികളെ ആശ്രമ കർമ്മത്തിൽ പങ്കെടുപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വാമി അഭിപ്രായപ്പെട്ടു.

ഏരിയ ഹെഡ് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. ടി ഒ സജീവ് സ്വാഗതവും, ടി ഐ ശ്രീലേഖ കൃതജ്ഞതയും ആശംസിച്ചു.  കെ കെ റൈനോയ്, എം എസ് മഞ്ജുഷ , സി പി ജനവന്ദിതൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ആശ്രമം അഡ്വൈസറി കമ്മിറ്റി ചുമതലക്കാർ ഗവേണിംഗ് കമ്മിറ്റി, മോണിറ്ററിംഗ് കമ്മിറ്റി, സാംസ്കാരിക ഡിവിഷനുകളുടെ ഏരിയ കമ്മിറ്റി, ആശ്രമം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ചുമതലക്കാർ പങ്കെടുത്തു.

Related Articles

Back to top button