KeralaLatest

തലസ്ഥാനം അതീവ ജാഗ്രതയില്‍, കൂടൂതല്‍ രോഗവും സമ്പര്‍ക്കം വഴി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം. പൂന്തുറ, പുല്ലുവിള എന്നിവിടങ്ങളില്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗവ്യാപനം ആശങ്കയില്‍. ഇന്നലെ സ്ഥിരീകരിച്ച 246 രോഗികളില്‍ 237 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം പകര്‍ന്നതാണ്. മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. രണ്ടുപേര്‍ മാത്രമാണ് വിദേശത്തുനിന്നെത്തിയത്. നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

വഞ്ചിയൂര്‍ 2, പുതുക്കുറിച്ചി 18,അഞ്ചുതെങ്ങ് 26,പുല്ലുവിള 50,ആലത്തൂര്‍ 3 , പൂന്തുറ 24, കോട്ടപ്പുറം 8, പുതുവല്‍ 1, പുത്തൂര്‍ 1, ഇരിക്കാലവിള 5 , മുട്ടത്തറ 13, അട്ടക്കുളങ്ങര 3, ശ്രീകണ്ഠേശ്വരം 7, പരശുവയ്ക്കല്‍ 3, ചേരിയമുട്ടം 1, ബീമാപള്ളി 3,വള്ളക്കടവ് 6, പത്തനാപുരം 1, പുതിയതുറ 12, കരുങ്കുളം 2, കിണറ്റാടിവിളാകം 1,പേട്ട 1,മണക്കാട് 2,പുരയിടം 10,ബാലരാമപുരം 2,മര്യനാട് 10,വര്‍ക്കല 1, വലിയതുറ 1 ,ധനുവച്ചപുരം 2,അയിരൂര്‍ 1,കൊച്ചുപള്ളി 1,സി.ആര്‍.പി.നഗര്‍ 1,നെയ്യാറ്റിന്‍കര 1,ചെറിയതുറ 1, ചെട്ടികുളങ്ങര 1,ചുള്ളിമാനൂര്‍ 1, ആറാമട 1,കടവുളം 1,പാലോട് 1,വിഴിഞ്ഞം 1,വട്ടപ്പാറ 1, വലിയത്തോപ്പ് 2, പൂവച്ചല്‍ 1,കഴക്കൂട്ടം 1, വേളാങ്കണ്ണി 1,കോലിയക്കോട് 1, നെല്ലിമൂട് 1,ആനയറ 1, വെങ്ങാനൂര്‍ 1, പാറശാല 1, കടയ്ക്കാവൂര്‍ 4,ആയൂര്‍ 1 എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളില്‍ രോഗം ബാധിച്ചവര്‍. ഒമാനില്‍ നിന്നെത്തിയ ശ്രീനിവാസപുരം വട്ടപ്ലാമൂട് സ്വദേശിനി, സൗദിയില്‍ നിന്നെത്തിയ നേമം സ്വദേശി എന്നിവരാണ് വിദേശത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍.

ജില്ലയില്‍ ഇന്നലെ പുതുതായി 780 പേര്‍ രോഗനിരീക്ഷണത്തിലായി. 1,063 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 18,144 പേര്‍ വീടുകളിലും 1,645 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 105 പേരെ പ്രവേശിപ്പിച്ചു. 56 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍ 1,016 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 683 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 884 പരിശോധനാഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 1,645 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

Related Articles

Back to top button